ഡിഗ്രി ലെവല്‍ പ്രിലിമിനറി, എല്‍.ഡി.സി മെയിന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ മോക്ക് ടെസ്റ്റ് സീരീസ്. പൊതുവിജ്ഞാനം, ആനുകാലികം, മലയാളം, ഇംഗ്ലീഷ്, ഗണിതം തുടങ്ങി ഡിഗ്രി, എല്‍.ഡി.സി പരീക്ഷാ സിലബസിലെ എല്ലാഭാഗത്തും നിന്നുള്ള ചോദ്യങ്ങള്‍ മോക്ക് ടെസ്റ്റിലുണ്ടാകും. 15 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ടെസ്റ്റുകളാണ് വെബ്‌സൈറ്റിലുള്ളത്. ഓരോ മോക്ക് ടെസ്റ്റിനും ലഭിച്ച മാര്‍ക്കും അത് ചെയ്യാനെടുത്ത സമയവും ഉദ്യോഗാര്‍ഥിയുടെ പ്രൊഫൈലില്‍ കാണാനുള്ള സംവിധാനവുമുണ്ട്. മോക്ക് ടെസ്റ്റില്‍ ലഭിക്കുന്ന മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി പഠനം ക്രമീകരിക്കാം.